Friday, April 4, 2025

സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേരളത്തിന്റെ തലയിൽ കെട്ടിവെച്ച് കേന്ദ്രം

Must read

- Advertisement -

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേരളത്തിന്റെ തലയിൽ കെട്ടിവെച്ച് കേന്ദ്രം. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേരളത്തിന്റെ വീഴ്ചയെയെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. സുപ്രീം കോടതിയിൽ സമർപ്പിച്ച കുറിപ്പിലാണ് കേരളത്തിനെതിരേ കേന്ദ്രസർക്കാർ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരേ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി സംസ്ഥാന ബജറ്റിനു മുൻപായി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ധനകാര്യ കമ്മിഷൻ നൽകിയ തുകയേക്കാൾ കൂടുതൽ കേരളത്തിനു നൽകിയെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട എല്ലാ തുകയും കൈമാറിയെന്നും കുറിപ്പിൽ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. ബജറ്റ് അവതരണത്തിനു തൊട്ടുമുൻപായാണ് കേരളത്തിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി കേന്ദ്രം പരമോന്നത കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം.

See also  കർഷക സംഘടനകൾ ബജറ്റിന്റെ പകർപ്പ് കത്തിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article