- Advertisement -
സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി നിർത്തണമെന്ന് കോൺഗ്രസ്അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്ലിം ലീഗിന്റെ മുദ്രപേറുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ
വിമർശനത്തിനായിരുന്നു ഖാർഗേയുടെ മറുപടി. ചിലത് മുസ്ലിംകൾക്ക് മാത്രമാണെന്ന് ഞങ്ങൾ എവിടെയാണ് പറയുന്നതെന്നും
എല്ലാവർക്കുമായിട്ടാണ് ഞങ്ങൾ കാര്യങ്ങൾ ചെയ്യുന്നതെന്നും ഖാർഗെ പറഞ്ഞു. അദ്ദേഹത്തിന്സമൂഹത്തെ ഭിന്നിപ്പിക്കണമെന്നും
അതിനാലാണ് നിരന്തരം ഹിന്ദു-മുസ്ലിം എന്ന്പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.