മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാത പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Written by Taniniram Desk

Published on:

മുംബൈ: മഹാരാഷ്‌ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈൻ 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ആരെ ജെവിഎൽആറിനും ബാന്ദ്ര കുർള കോംപ്ലക്‌സിനും ഇടയിലായി വരുന്ന മുംബൈ മെട്രോ ലൈൻ 3 ന്‍റെ 12.69 കിലോമീറ്റർ ദൂരമുള്ള പാതയാണ് തുറക്കുന്നത്.

മെട്രോ പാതയ്ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനോടൊപ്പം മുംബൈയിലെ ഭൂഗർഭ മെട്രോയുടെ യാത്ര വിവരിക്കുന്ന കോഫി ടേബിൾ ബുക്കിന്‍റെ അനാച്ഛാദനവും ചടങ്ങിൽ നടക്കും.

ബാന്ദ്ര കുര്‍ള കോംപ്ലക്സ് മുതല്‍ ആരി വരെയാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്ന പാത. ബികെസിയില്‍ നിന്ന് 30 മിനിറ്റില്‍ താഴെ സമയം കൊണ്ട് 50 രൂപ മാത്രം നല്‍കി ആരിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകുമെന്നതാണ് ഈ പാതയുടെ പ്രത്യേകത. നിലവിൽ ഒരുമണിക്കൂർ വേണ്ട യാത്രാസമയമാണ് നേർ പകുതിയായി കുറയുക.

See also  ഇ.വി.എം ഇല്ലെങ്കില്‍ മോദി തിരഞ്ഞെടുപ്പില്‍ വിജയിക്കില്ല; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

Leave a Comment