ഗൂഗിളിൽ സെർച്ച് ചെയ്യാൻ ഇനി പണം കൊടുക്കണോ??

Written by Taniniram Desk

Published on:

ചെറുതോ വലുതോ എന്തിനും ഗൂഗിളിൽ (Google)തിരയന്നവരാണ് നമ്മൾ ഓരോരുത്തരും. ഇത് തികച്ചും സൗജന്യവുമാണ്. എന്നാൽ ഗൂഗിൾ കമ്പനി അവയിൽ ചില മാറ്റങ്ങൾ വരുത്താനുള്ള ശ്രമത്തിലാണ്.അതായത് സർച്ച് എഞ്ചിനിലെ ‘പ്രീമിയം’ ഫീച്ചറുകൾക്ക് പണം ഈടാക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നുണ്ട്. ഈ പ്രീമിയം AI ഉപയോഗിച്ച് പ്രവർത്തിക്കുന്നതാകാനാണ് സാധ്യത. കുറച്ച് കാലം മുമ്പ്, ഗൂഗിൾ സെർച്ചിനൊപ്പം ജനറേറ്റീവ് എഐയുടെ സ്നാപ്പ്ഷോട്ട് ഫീച്ചർ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്നു. ഇതിനെ കൂടുതൽ പ്രായോഗികമാക്കാനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.

പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾക്കൊപ്പം AI സവിശേഷതകൾ സംയോജിപ്പിക്കാൻ കഴിയുന്ന ഓപ്ഷനുകൾക്കൂടി ഗൂഗിൾ കണ്ടെത്തുകയാണ്. ജിമെയിലിനും ഡോക്‌സിനും ഒപ്പം എഐ അസിസ്റ്റൻ്റിൻ്റെ ഫീച്ചറും കമ്പനി ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്.

സർച്ചുമായി ബന്ധപ്പെട്ട് പരസ്യങ്ങളുടെ സഹായത്തോടെ ഗൂഗിൾ കഴിഞ്ഞ വർഷം 175 ബില്യൺ ഡോളറാണ് ഗൂഗിൾ സമ്പാദിച്ചത്. കമ്പനിയുടെ മൊത്തം വരുമാനത്തിൻ്റെ പകുതിയിലധികമാണ് ഈ സംഖ്യ. സെർച്ചിലൂടെ വരുന്ന പണം ലാഭിക്കാൻ കമ്പനി ആലോചിക്കുന്നതിൻ്റെ കാരണവും ഇതാണ്. Chat GPT ആരംഭിച്ചതുമുതൽ, ഈ പ്ലാറ്റ്ഫോം ഗൂഗിളിന് ഒരു വെല്ലുവിളിയായി മാറിയിരുന്നു.

See also  വയര്‍ലസ് സന്ദേശം ചോര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഗൂഗിളും, ഷാജന്‍ സ്‌കറിയയും ഉള്‍പ്പടെ നിരവധി പേര്‍ക്കെതിരെ കേസ്

Leave a Comment