- Advertisement -
തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് മംഗളൂരുവിലേക്ക് (Mangalur )നീട്ടിയതോടെ മൂകാംബിക(Mookambika Temble) ക്ഷേത്രത്തിലേക്കുള്ള അതിവേഗ യാത്രയ്ക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോടേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസാണ് മംഗളൂരുവിലേക്ക് നീട്ടിയത്.
മംഗലാപുരത്തേക്ക് വന്ദേ ഭാരതിൽ പോകുന്നവർക്ക് ഇവിടെ നിന്ന് ബസിൽ കൊല്ലൂരിലേക്ക് വേഗത്തിൽ എത്താൻ കഴിയും. വൈകീട്ട് 04:05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 12:40 ഓടെയാണ് മംഗളൂരുവിലെത്തുക. ഇവിടെ നിന്ന് കൊല്ലൂരിലേക്ക് ബസ് സൗകര്യം ലഭ്യമാണ്. മൂന്നുമണിക്കൂർ കൊണ്ട് ബസിൽ മംഗലാപുരത്ത് നിന്ന് രാത്രിയിൽ കൊല്ലൂരിലേക്ക് എത്താൻ കഴിയും. കുളിച്ച് നിർമാല്യ ദർശനത്തിനുള്ള സമയം ഭക്തർക്ക് ലഭിക്കും.