Written by Taniniram1

Published on:

ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ ഫോബ്‌സ് പട്ടികയിൽ ഇടംനേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും , പ്രമുഖ സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റും ഉൾപ്പെട്ട ഫോബ്സിന്റെ പട്ടികയിലാണ് കേന്ദ്രമന്ത്രിയുടെ കടന്നുകയറ്റം. പട്ടികയിൽ ധനമന്ത്രി നിർമല സീതാരാമൻ 32-ാം സ്ഥാനത്താണ്.
എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര (റാങ്ക് 60), സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (റാങ്ക് 70), ബയോകോൺ സ്ഥാപക കിരൺ മജുംദാർ-ഷാ (റാങ്ക് 76) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മൂന്ന് ഇന്ത്യൻ വനിതകൾ.

See also  വിവാഹ ഘോഷയാത്ര; കുതിരപ്പുറത്ത് കയറിയ ദളിത് വരന് ക്രൂര മർദ്ദനം….

Leave a Comment