നിലമ്പൂർ- നഞ്ചൻകോട് തുരങ്കത്തിന് സാധ്യത തെളിയുന്നു

Written by Taniniram1

Published on:

തിരുവനന്തപുരം: മലബാറിന്റെ യാത്രാ ദുരിതത്തിന് അറുതിവരുത്താൻ കഴിയുന്ന നിലമ്പൂർ – നഞ്ചൻകോട് റെയിൽപ്പാതയിൽ തുരങ്കത്തിന്റെ സാധ്യത ശക്തമാകുന്നു. പാത കടന്നുപോകുന്ന 22 കിലോമീറ്റർ വനമേഖലയിലൂടെയാണ്. ഈ ഭാഗത്താണ് തുരങ്കത്തിന് സാധ്യതയുള്ളത്. വനപ്രദേശത്തൂടെയുള്ള പാതയ്ക്കു കർണാടക – കേരള വനംവകുപ്പ് എതിർപ്പറിയിച്ച സാഹചര്യത്തിലാണ് തുരങ്കം എന്ന ആശയം ശക്തമായത്. വനപ്രദേശത്തെ 22 കിലോമീറ്റർ പാത തുരങ്കത്തിലൂടെയാക്കുന്നതിൽ കർണാടക വനംവകുപ്പ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. വനപ്രദേശത്തിലൂടെയുള്ള പാത ഒഴിവാക്കി പകരം തുരങ്കമെന്ന ആശയം മുന്നോട്ടുവെച്ചാൽ പരിശോധിക്കാമെന്ന് 2017ൽ കർണടാക വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിലമ്പൂർ – നഞ്ചൻകോട് റെയിൽപ്പാതയുടെ 22 കിലോമീറ്റർ തുരങ്കത്തിലൂടെയാക്കുന്നത്.

നിലവിലെ തടസ്സങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടാൽ ഉന്നതതല ചർച്ചകളിലേക്ക് കടക്കും. മുത്തങ്ങ മൈസുരു റോഡിലെ രാത്രിയാത്ര നിരോധനത്തിന് നിലമ്പൂർ – നഞ്ചൻകോട് റെയിൽപ്പാത സഹായകരമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിന് ഏറ്റവും ഗുണകരമാണ് ഈ പാത.നിലമ്പൂരിൽ നിന്ന് സുൽത്താൻ ബത്തേരി, മീനങ്ങാടി, കൽപ്പറ്റ വഴി നഞ്ചൻകോട് എത്തുന്നതാണ് നിലമ്പൂർ – നഞ്ചൻകോട് റെയിൽപ്പാത. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാതാ ദൂരം കുറഞ്ഞത് 100 കിലോമീറ്ററെലും കുറയുമെന്നാണ് പ്രാഥമിക പഠനങ്ങളിൽ സൂചിപ്പിക്കുന്നത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ദൂരം 348 കിലോമീറ്ററായി കുറയും. നിലമ്പൂരിനും നഞ്ചൻകോടിനും ഇടയിൽ പുതിയ പാത എത്തിയാൽ കേരളത്തിന്റെ മധ്യഭാഗത്തേക്ക് ബെംഗളൂരുവിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാം. കൊങ്കൺ പാതയിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാൽ ബൈപ്പാസ് ആയും നിലമ്പൂർ – നഞ്ചൻകോട് റെയിൽപ്പാത ഉപയോഗിക്കാനാകും.

Related News

Related News

Leave a Comment