തിങ്കളാഴ്ച എയിംസിൽ അവധിയില്ല ; അടച്ചിടൽ തീരുമാനം പിൻവലിച്ചു

Written by Taniniram1

Updated on:

ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചവരെ അവധിഎന്നത് തിരുത്തി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) . നേരത്തെ ഒ.പി. വിഭാഗങ്ങള്‍ക്ക്‌ തിങ്കളാഴ്ച 2.30 വരെ അടച്ചിടാനായിരുന്നു തീരുമാനം. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളും പ്രതിഷേധവും ഉയര്‍ന്നതോടെയാണ് എയിംസ് തീരുമാനം തിരുത്തിയത്. രോഗികള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാനാവശ്യമായ ക്രിട്ടിക്കല്‍ കെയര്‍ ക്ലിനിക്കുകളെല്ലാം സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഒ.പി. വിഭാഗങ്ങള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എയിംസ് അധികൃതര്‍ അടച്ചിടല്‍ തീരുമാനം പിന്‍വലിച്ചത്.

Related News

Related News

Leave a Comment