- Advertisement -
ഹൈദരാബാദ്: തെലങ്കാനയില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹൈദരബാദിന്റെ പേര് മാറ്റുമെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബി.ജെ.പി. അധ്യക്ഷനുമായ ജി. കിഷന്‍ റെഡ്ഡി. ഹൈദരബാദിന്റെ പേര് ‘ഭാഗ്യനഗര്‍’ എന്നാക്കി മാറ്റുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹൈദരബാദിന്റെ പേര് മാറ്റും. ആരാണ് ഹൈദര്‍ എന്നാണ് എന്റെ ചോദ്യം. എവിടെ നിന്നാണ് ഹൈദര്‍ വന്നത്? നമുക്ക് അയാളുടെ പേര് ആവശ്യമുണ്ടോ? ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ ‘ഹൈദറി’നെ മാറ്റി നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കും’,കിഷന്‍ റെഡ്ഡി പറഞ്ഞു.