ഗൂഗിൾ പിക്‌സൽ 8A ഇന്ത്യയിലേക്ക്

Written by Taniniram Desk

Updated on:

ഗൂഗിൾ പിക്‌സൽ 8എ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നുവെന്ന വാർത്തകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് മുതൽ, ടെക് പ്രേമികൾ കാത്തിരിപ്പിലായിരുന്നു. മെയ് 14 ന് നടക്കാനിരിക്കുന്ന ഗൂഗിൾ ഇവന്റിൽ പിക്സൽ 8 A ലോഞ്ച് ചെയ്തേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ആരാധകരെയാകെ ഞെട്ടിച്ച് ഇന്നലെ (മെയ് 7) രാത്രി തന്നെ ഗൂഗിള്‍ ഫോണ്‍ അവതരിപ്പിച്ചു .
ഗൂഗിളിൻ്റെ സ്വന്തം ജെമിനി എഐ അസിസ്റ്റൻ്റും ടെൻസർ ജി3 ചിപ്‌സെറ്റും ഉള്ള 8 A യുടെ വില മുൻഗാമിയായ പിക്സൽ 7A യേക്കാൾ അല്പം കൂടുതലാണ്. Pixel 7A ഇന്ത്യയിൽ 43,999 രൂപയ്ക്കാണ് അവതരിപ്പിച്ചത്. അതേസമയം, പിക്സൽ 8 A യുടെ ആരംഭ വില 52,999 രൂപ മുതലാണ്.
പക്ഷെ, വെറും 39,999 രൂപയ്ക്ക് ഫോൺ നിങ്ങളുടെ കൈകളിലെത്താൻ ഒരു മാർഗമുണ്ട്.

39,999 രൂപയ്ക്ക് Google Pixel 8 A എങ്ങനെ ലഭിക്കും

മെയ് 14ന് രാവിലെ മുതൽ വിൽപ്പനയ്‌ക്കെത്തുന്നതെങ്കിലും, ഫ്ലിപ്പ്കാർട്ടിൽ ഇപ്പോള്‍ തന്നെ മുൻകൂട്ടി ഓർഡർ (Preorder) ചെയ്യാവുന്നതാണ്.
ഇപ്പോള്‍ ഫോൺ പ്രീ ഓർഡർ ചെയ്യുകയാണെങ്കിൽ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് വിവിധ ഓഫറുകൾ പ്രയോജനപ്പെടുത്താം, അങ്ങനെ ഫോണിൻ്റെ പ്രാരംഭ വിലയില്‍ ഏകദേശം 13,000 രൂപയോളം കുറവുണ്ടാകും.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 4,000 രൂപ തൽക്ഷണ കിഴിവുണ്ട്. ഇതിനുപുറമെ, തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോൺ മോഡലുകളിൽ 9,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. ഈ ഓഫറുകള്‍ ഉപയോഗിച്ച് പിക്സല്‍ 8A വെറും 39,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. കൂടാതെ, പ്രീ-ഓർഡർ കാലയളവിൽ Pixel 8A വാങ്ങുകയാണെങ്കിൽ വെറും 999 രൂപയ്ക്ക് നിങ്ങൾക്ക് Pixel Buds A-Series വാങ്ങാനും കഴിയും. Aloe, Bay, Obsidian, and Porcelain എന്നിങ്ങനെ നാല് നിറങ്ങളിൽ പിക്സൽ 8 എ ലഭ്യമാണ്. രണ്ട് സ്റ്റോറേജ് വേരിയൻ്റുകളും ലഭ്യമാണ് – 128 ജിബി, 256 ജിബി. ഇതിനകം സൂചിപ്പിച്ചതുപോലെ, 128 ജിബി പതിപ്പിൻ്റെ വില 52,999 രൂപയും 256 ജിബി വേരിയൻ്റിന് 59,999 രൂപയുമാണ്.

ക്യാമറയും ഡിസൈനും തന്നെയാണ് ഹൈലൈറ്റ്

1080 x 2400 റെസല്യൂഷനും 430PPI ഉള്ള OLED ഡിസ്‌പ്ലേയുള്ള 6.1 ഇഞ്ച് സ്‌ക്രീനുമായാണ് Google Pixel 8a വരുന്നത്. ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്‌സ് വരെ Refresh ഉണ്ട് കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് പരിരക്ഷയും ഉണ്ട്. ഗൂഗിളിൻ്റെ ടെൻസർ G 3 ചിപ്‌സെറ്റും ടൈറ്റൻ M 2 സെക്യൂരിറ്റി കോപ്രൊസസറും ചേർന്നാണ് പിക്‌സൽ 8A യുടെ പ്രവർത്തനം. 8 GB LPDDR5x റാം ആണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

ക്യാമറയിലേക്ക് വരുമ്പോൾ, 64 മെഗാപിക്സൽ മെയിൻ ലെൻസും 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സിസ്റ്റവുമായാണ് പിക്സൽ 8 A വരുന്നത്. മുൻവശത്ത്, വലിയ ഫീൽഡ്-വ്യൂ ഉള്ള 13 മെഗാപിക്സൽ ക്യാമറയുണ്ട്. നിങ്ങളുടെ മികച്ച ഷോട്ടുകൾ ലഭിക്കാൻ സഹായിക്കുന്ന ചില AI സവിശേഷതകളും ക്യാമറയിലുണ്ട്. ഓഡിയോ മാജിക് ഇറേസർ നിങ്ങളുടെ വീഡിയോയില്‍ നിന്ന് background noise എളുപ്പത്തിൽ നീക്കംചെയ്യുന്നു.
4492 mAh ആണ് ബാറ്ററി കപ്പാസിറ്റി

See also  കാമുകന്റെ മാനസികപീഡനത്തെ തുടർന്ന്എയർ ഇന്ത്യ പൈലറ്റ് ജീവനൊടുക്കി നോൺ വെജ് കഴിക്കരുതെന്ന് കാമുകൻ നിർബന്ധിച്ചു

Highlight: Google pixel 8A launched in India. Features and specs of Google Pixel 8A

Leave a Comment