ജവാൻ (Jawan)എന്ന തന്റെ ആദ്യ ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദാദാ സാഹെബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (Dadasaheb Phalke IFF Awards)പുരസ്‌കാരം സ്വന്തമാക്കി നയൻതാര(Nayanthara). മഞ്ഞ സാരിയിൽ അതീവ സുന്ദരിയായി , പുരസ്കാരവുമായി നിൽക്കുന്ന ചിത്രമാണ് ലേഡി സൂപ്പർ സ്റ്റാർ (Lady Super Star)സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
‘”താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി. ഈ അംഗീകാരത്തിന് നന്ദി” എന്നാണ് നയൻതാര കുറിച്ചത്. അതേസമയം ഷാരൂഖ് ഖാനാണ് (Shah Rukh Khan)മികച്ച നടൻ. ജവാനിലെ പ്രകടനത്തിലാണ് താരത്തിനും പുരസ്‌കാരം. റാണി മുഖർജി(Rani Mukherjee), ബോബി ഡിയോൾ (Boby Deol)എന്നിവർക്കും പുരസ്‌കാരങ്ങൾക്ക് ലഭിച്ചു. സന്ദീപ് റെഡ്ഡി വങ്കയാണ് മികച്ച സംവിധായകൻ. അനിമൽ (Animal)എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം മൗഷുമി ചാറ്റർജിക്കും സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം കെ.ജെ. യേശുദാസിനും(K.J.Yesudas) ലഭിച്ചു.
ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാക്കൾ
മികച്ച നടൻ: ഷാരൂഖ് ഖാൻ (ജവാൻ)
മികച്ച നടി: നയൻതാര (ജവാൻ)
മികച്ച നടി: റാണി മുഖർജി (മിസിസ് ചാറ്റർജി നോർവേ)
മികച്ച നടൻ ( ക്രിട്ടിക്): വിക്കി കൗശൽ(സാം ബഹാദൂർ)
നെഗറ്റീവ് റോളിലെ മികച്ച നടൻ: ബോബി ഡിയോൾ (അനിമൽ)
മികച്ച സംവിധായകൻ: സന്ദീപ് റെഡ്ഡി വങ്ക (അനിമൽ)
മികച്ച സംഗീത സംവിധായകൻ: അനിരുദ്ധ് രവിചന്ദർ (ജവാൻ)
മികച്ച പിന്നണി ഗായകൻ: വരുൺ ജെയിൻ,
മികച്ച പിന്നണി ഗായിക : ശിൽപ റാവു, ബേഷാരം രംഗ് (പത്താൻ)
ടെലിവിഷൻ മികച്ച നടി: രൂപാലി ഗാംഗുലി (അനുപമ)
ടെലിവിഷൻ പരമ്പര ഓഫ് ദ ഇയർ: ഘും ഹേ കിസികേ പ്യാർ മേയിൻ
സ്കൂപ്പ് ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം: മൗഷുമി ചാറ്റർജി
സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം: കെ.ജെ. യേശുദാസ്.