Friday, April 4, 2025

കോഫി വിത്ത് കരണിൽ പങ്കെടുക്കില്ല- നാനി

Must read

- Advertisement -

കോഫി വിത്ത് കരണിൽ ക്ഷണിച്ചാലും പോകില്ല,” എന്ന പരാമർശത്തോടെ തെലുങ്ക് താരം നാനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈച്ചയെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നായകനാണ് നാനി. ഇപ്പോൾ ആ പരാമർശത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

ഗലാട്ട പ്ലസിനായി നൽകിയ അഭിമുഖത്തിലാണ്, കോഫി വിത്ത് കരണിനെക്കുറിച്ചുള്ള തന്റെ മുൻ പരാമർശം നാനി വിശദീകരിച്ചത്. “എല്ലാം വളച്ചൊടിക്കുന്ന കാലമാണിത്, ഞാൻ ആ ഷോയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. കോഫി വിത്ത് കരൺ കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ആ ഷോയ്ക്ക് പറ്റിയ ആളല്ല ഞാനെന്നും എനിക്കുറപ്പുണ്ട്. ഞാൻ ഒന്നിനെക്കുറിച്ചും സംസാരിക്കാത്തതിനാൽ എനിക്കത് വളരെ ബോറായേക്കാം. അതൊരു രസകരമായ ഷോയാണ്, കരണുമായി സിനിമയെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ പരിപാടിയിലെ സമ്മാനവും റാപ്പിഡ് ഫയറും – ഞാൻ അതിന് അനുയോജ്യനല്ല.” നാനി പറഞ്ഞു.

തന്റെ വ്യക്തിഗത ജീവിതം സ്വകാര്യമായി സംരക്ഷിക്കാൻ ശ്രമിക്കും എന്ന തരത്തിലായിരുന്നു താരത്തിന്റെ മറുപടി.

‘ഹായ് നന്ന’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് നാനി ഇപ്പോൾ. നവാഗതനായ ശൗര്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വൈര എന്റർടൈൻമെന്റ്സിന് കീഴിൽ മോഹൻ ചെറുകുരി (സിവിഎം), ഡോ വിജേന്ദർ റെഡ്ഡി ടീഗാല, മൂർത്തി കെ എസ് എന്നിവർ ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. നാനിയും മൃണാൽ താക്കൂറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

See also  തെരഞ്ഞെടുപ്പ്: സൗജന്യ ഫോൺ റീചാർജ് തട്ടിപ്പ്; ഇരയാകരുതെന്ന് സൈബർ സെൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article