ചെന്നൈ: സ്ത്രീവിരുദ്ധ പരമാർശത്തിൽ മൻസൂർ അലിഖാന് വീണ്ടും തിരിച്ചടി. തൃഷയ്‌ക്കെതിരെ മൻസൂർ നൽകിയ മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി തള്ളി. തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവര്‍ക്കെതിരെ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
ഒരു കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് മന്‍സൂര്‍ കോടതിയെ സമീപിച്ചത്. മന്‍സൂര്‍ അലിക്ക് പിഴ ചുമത്തി കൊണ്ടാണ് കോടതി കേസ് തള്ളിയത്. പ്രശസ്തിക്ക് വേണ്ടിയാണ് മന്‍സൂര്‍ കേസുമായി കോടതിയെ സമീപിച്ചതെന്ന് കോടതി വിമര്‍ശിച്ചു. താൻ തമാശയ്‌ക്ക് പറഞ്ഞ കാര്യങ്ങൾ മനഃപൂർവ്വം എഡിറ്റ് ചെയ്ത് വീണ്ടും പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൃഷയ്‌ക്കെതിരെ മൻസൂർ കോടതിയിൽ പരാതി നൽകിയത്.
തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവർ ഒരു കോടി രൂപ വീതം നൽകണമെന്നായിരുന്നു മൻസൂർ ആവശ്യപ്പെട്ടത്. മൻസൂർ അലിയുടെ വാദം കേട്ട മദ്രാസ് ഹൈക്കോടതി മൻസൂറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേസ് നൽകേണ്ടത് തൃഷയാണെന്നും പൊതുയിടങ്ങളിൽ എങ്ങനെ പെരുമാറാണമെന്ന് മൻസൂർ അലി ഖാൻ പഠിക്കണമെന്നുമാണ് കോടതി വിമർശിച്ചത്