ഏറ്റവും കൂടുതൽ വിമാനയാത്രക്കാർ എത്തുന്നത് ഇവിടെയാണ്

Written by Taniniram Desk

Published on:

ഡൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് ബെംഗളൂരു. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ ബെംഗളൂരുവിലേക്കുള്ള വിമാന ബുക്കിങ്ങുകളിൽ 84 ശതമാനം വർധന രേഖപ്പെടുത്തിയതായി ട്രാവൽ ബുക്കിങ് കമ്പനിയായ ഇക്സിഗോ വ്യക്തമാക്കി. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആഗമനങ്ങളിൽ അഭൂതപൂർവമായ വ‍ർധന രേഖപ്പെടുത്തിയെന്നും കമ്പനി അറിയിച്ചു.
രാജ്യത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ വിമാന ബുക്കിങ് അതിവേഗം വർധിച്ചതായും ഇക്സിഗോ അറിയിച്ചു. ഡൽഹിയും ബെംഗളൂരുവും കഴിഞ്ഞാൽ മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ഗോവ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന മറ്റ് ഡെസ്റ്റിനേഷനുകൾ. അതേസമയം മുംബൈ, ശ്രീനഗ‍ർ, ജയ്പുർ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ്ങുകളിലും 70 മുതൽ 80 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വ്യോമയാത്രാ നിരക്ക് കുറഞ്ഞതായും ഇക്സിഗോ സിഇഒ അലോക് ബാജ്പയ് പറഞ്ഞു. മെട്രോ സിറ്റികളിലേക്കുള്ള യാത്രാ നിരക്കിൽ നവംബ‍ർ, ഡിസംബർ മാസങ്ങളിൽ കഴിഞ്ഞ വർഷം ഇതേ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 20 മുതൽ 25 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഡൽഹി – ബെംഗളൂരു, ചെന്നൈ – കൊൽക്കത്ത, ഡൽഹി – ഗോവ, ബെംഗളൂരു – ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള യാത്രാ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി അലോക് ബാജ്പയ് വ്യക്തമാക്കി.

See also  ഡൽഹിയിൽ അതിശെെത്യം തുടരുന്നു….

Leave a Comment