Friday, April 4, 2025

പണം കായ്ക്കുന്ന മരം കണ്ടിട്ടുണ്ടോ?? വീഡിയോ വൈറല്‍…

Must read

- Advertisement -

പണം കായ്ക്കുന്ന മരമെന്ന് നമ്മൾ തമാശയായി പറയാറുണ്ടെങ്കിലും അങ്ങനൊരു മരം ഈ ലോകത്തിൽ തന്നെ ഇല്ലെന്നും നമുക്കറിയാം. എന്നാൽ ബിഹാർ (Bihar) രാജ്ഗിരിയിലെ(Rajgiri) ഒരു മരം ജനങ്ങളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കായും പഴവുമൊക്കെ തരുന്ന മരത്തിൽ ഇപ്പോൾ നിറച്ചും നാണയങ്ങളാണ്.

മരത്തിൽ നിറയെ നാണയങ്ങൾ തറച്ചുനിൽക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. അത് ഓരോന്നായി കല്ലുകൊണ്ട് കുത്തി പുറത്തെടുക്കുകയാണ് ആളുകൾ. മരക്കൊമ്പുകളിൽ നിന്നും സ്ത്രീയുൾപ്പെടെയുള്ളവർ നാണയങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.

മരം നിൽക്കുന്നയിടം പണ്ട് പുണ്യസ്ഥലമായി കണ്ടിരുന്നു. അന്ന് വിശ്വാസികൾ നാണയങ്ങൾ എറിഞ്ഞ് പ്രാർഥിക്കുമായിരുന്നു. അന്ന് മരത്തിൽ തറച്ചിരുന്ന നാണയങ്ങൾ കാലക്രമേണ മരം വളരുന്നതിനനുസരിച്ച് മരത്തൊലിയാൽ മൂടപ്പെടുകയായിരുന്നു. ഇതാണ് ആളുകൾ ഇപ്പോൾ കല്ലുകൊണ്ട് കുത്തിയെടുക്കുന്നത്. പണം കായ്ക്കുന്ന മരമെന്ന് പറയുന്നത് ശരിവയ്ക്കുന്നതാണ് ഈ വിഡിയോയെന്ന് ചിലർ കുറിച്ചു. കുറച്ചുനാണയങ്ങൾക്കു വേണ്ടി ആളുകൾ മരത്തെ കല്ലുകൊണ്ട് കുത്തി നശിപ്പിക്കുകയാണെന്നാണ് ചിലരുടെ വാദം.

See also  ലിംഗനിർണയം നടത്താൻ ഭാര്യയുടെ വയറിൽ അരിവാളുകൊണ്ട് വെട്ടിയ ഭർത്താവിന് കിട്ടിയത്……
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article