Saturday, July 5, 2025

മൊറേയില്‍ ഏറ്റുമുട്ടല്‍; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്; രണ്ട് വീടുകള്‍ക്ക് തീയിട്ടു; വീണ്ടും സംഘര്‍ഷ ഭൂമിയായി മണിപ്പൂര്‍

Must read

- Advertisement -

ഇംഫാല്‍ : വീണ്ടും സംഘര്‍ഷ ഭൂമിയായി മണിപ്പൂര്‍. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് വീണ്ടും സംഘര്‍ഷം തുടങ്ങിയത്. അതിര്‍ത്തി നഗരമായ തെങ്‌നോപ്പാലിലെ മൊറേയിലാണ് ഏറ്റമുട്ടല്‍ നടക്കുന്നത്. സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പ്പു നടന്നു.

മൊറേ ടൗണില്‍ നിന്ന് പട്രോളിംഗ് പോയിന്റിലേക്ക് നീങ്ങുന്നതിനിടെ പോലീസ് വാഹന വ്യൂഹത്തിന് നേരെ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ അസം റൈഫിള്‍സ് ക്യാപിലേക്ക് മാറ്റി.

കനത്ത ജാഗ്രത തുടരുന്ന മേഖലയില്‍ ഏറ്റമുട്ടലിനിടെ രണ്ട് വീടുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

See also  ഈസ്റ്റര്‍ അവധി വിവാദം; തീരുമാനം പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് രാജീവ് ചന്ദ്രശേഖര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article