ട്രെയിനിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ചു; യുവാവിന് 1000 രൂപ പിഴ

Written by Taniniram1

Published on:

ന്യൂഡൽഹി: ട്രെയിനിലെ ഫോൺ ചാർജ് ചെയ്യാനുള്ള പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ചതിന് യുവാവിന് പിഴ. യുവാവ് ട്രെയിനിലെ പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് വെള്ളം തിളപ്പിക്കുകയായിരുന്നു. ഗയയിൽ നിന്ന് ന്യൂഡൽഹിലേക്കുള്ള മഹാബോധി എക്സ്പ്രസിലാണ് സംഭവം. റെയിൽവേ ആക്ട് സെക്ഷൻ 147 (1) പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. യുവാവ് 1000 രൂപ പിഴയടക്കണം.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഓടുന്ന ട്രെയിനിൽ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിന് കാരണമാകാം എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി യുവാവിന് പിഴ ചുമത്തിയത്. ഒപ്പം ഇനി ഇത്തരം പ്രവൃത്തി ചെയ്യരുതെന്ന താക്കീതും കോടതി യുവാവിന് നൽകി.

See also  രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്

Leave a Comment