പ്രണയം എതിർത്തു; അച്ഛൻ്റെ കഴുത്തറുത്ത് സ്കൂൾ വിദ്യാർഥിനി…

Written by Web Desk1

Published on:

പ്രണയം എതിര്‍ത്തതിനെ തുടന്ന് കാമുകന്‍റെ സഹായത്തോടെ അച്ഛന്‍റെ കഴുത്തറുത്ത് കൊലപ്പെടുത്തി പതിനേഴുകാരി. സഹോദരനെയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. വില്ലേജ് ഡെവലപ്മെന്‍റ് ഓഫീസർ അജയ് പാല്‍ (50) ആണ് സ്വന്തം മകളുടെ ക്രൂരകൃത്യത്തിന് ഇരയായത്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ കർമുല്ലപൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

പോലീസ് പറയുന്നതനുസരിച്ച്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും കാമുകനും ചേർന്ന് പിതാവ് അജയ് പാലിനെ പുലർച്ചെ രണ്ട് മണിയോടെ ഗാഢനിദ്രയിലായിരിക്കെ കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി സഹോദരനെയും കൊല്ലാൻ ശ്രമിച്ചെങ്കിലും സഹോദരന്‍ കൃത്യസമയത്ത് ഉണരുകയും നിലവിളിക്കുകയും ചെയ്തു. നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും പിതാവിനെയും സഹോദരനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിതാവ് മരണപ്പെട്ടു. സഹോദരന്‍ ചികിത്സയിലാണ്.

തന്‍റെ പ്രണയത്തിന് പിതാവ് തടസ്സമായതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയായ കൗമാരക്കാരി സമ്മതിച്ചു.
പെണ്‍കുട്ടി പിതാവിന് നല്‍കിയ ഭക്ഷണത്തില്‍ ലഹരി വസ്തു കലര്‍ത്തിയിരുന്നോ എന്ന സംശയമുണ്ട്. മറ്റാരുയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളായ പെണ്‍കുട്ടിയെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

See also  40 ദിവസത്തിനിടെ പാമ്പു കടിയേറ്റത് ഏഴു തവണ; രഹസ്യം വിദഗ്ധ സമിതി കണ്ടെത്തി.

Leave a Comment