മദ്യനയ കേസ്: ഹർജി പിൻവലിച്ച് കെജ്രിവാൾ

Written by Taniniram1

Published on:

മദ്യനയ കേസിൽ സമർപ്പിച്ച ഹർജി കെജ്രിവാൾ പിൻവലിച്ചു. എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്. മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കെജരിവാളിന്റെ ഈ അപ്രതീക്ഷിത നീക്കം. അതേസമയം, കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കെജ്‌രിവാൾ ചോർത്തിയതായും അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും ഇഡി കണ്ടെത്തി. ഇത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇഡി അറിയിച്ചു.

ഇന്നലെ രാത്രിയാണ് മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സസ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത‌ത്‌. ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒമ്പത് തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും ഇഡി കോടതിയിൽ അറിയിക്കുമെന്നാണ് വിവരം . തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും ആവശ്യപ്പെടും. കെജ്രിവാളിനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ എഎപി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധമാണ് ഡൽഹിയിൽ നടക്കുന്നത്. കെജ്രിവാളിൻ്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ എഎപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത‌ത്‌ നീക്കി. ഇഡിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പാർട്ടി കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു എഎപി നേതാക്കളുടെ വിവാദ പ്രസ്‌താവന. അറസ്റ്റ് ചെയ്ത‌്‌ നീക്കിയാലും കെജ്‌രിവാൾ ജയിലിലിരുന്ന് ഭരിക്കുമെന്നാണ് നേതാക്കൾ പറഞ്ഞത്.

See also  ഐഎഎൻഎസ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്

Leave a Comment