Friday, April 4, 2025

വിജയ് യുടെ ‘ തമിഴക വെട്രിക്കഴകം’ പാർട്ടിയിൽ ചേരാം: ഓൺലൈൻ കാമ്പയിൻ തുടങ്ങി

Must read

- Advertisement -

ചെന്നൈ : നടൻ വിജയ് തുടങ്ങിയ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകം അംഗത്വ പ്രചാരണത്തിന് തുടക്കമിട്ടു. ഇതിനായി ഒരു ഓൺലൈൻ സംവിധാനം കഴിഞ്ഞദിവസം പുറത്തിറങ്ങി. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് അംഗത്വ കാർഡ് വാങ്ങാവുന്നതാണ്. ‘2016ൽ അസംബ്ലി തിരഞ്ഞെടുപ്പിൽ നമുക്കൊരുമിച്ച് ചരിത്രം സൃഷ്ടിക്കാം’ എന്ന് ചെന്നൈയിൽ മെമ്പർഷിപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ വിജയ് പറഞ്ഞിരുന്നു.

1) WhatsApp users – https://bit.ly/tvkhq

2) TelegramApp users – https://t.me /tvkvijaybot

3) WebApp users – https://bit.ly /tvkfamily

4) Send WhatsApp message as ‘TVK’ to 09444-00-5555

ജാതി-മത രാഷ്ട്രീയത്തിനതീതമായ ജനങ്ങളെ ഒരുമിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വിജയ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സമത്വമാണ് തന്റെ മുദ്രാവാക്യം. ജനാധിപത്യവാഴ്‌ചയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി മെമ്പർമാരെ പാർട്ടിയിൽ ചേർക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് പ്രചാരണം നടത്താനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. സ്ത്രീകളെയും കന്നി വോട്ടർമാരെയും പിടിക്കണമെന്നും തന്റെ അനുയായികൾക്ക് അദ്ദേഹം നിർദ്ദേശം കൊടുത്തിട്ടുണ്ട്. ജില്ലാ തലത്തിലും അസംബ്ലി നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചും മെമ്പർഷിപ്പ് ചേർക്കൽ ശക്തമാക്കാനാണ് വിജയ‌യുടെ പരിപാടി.

See also  വിദഗ്‌ധ സമിതി റിപ്പോർട്ടിന് അംഗീകാരം; ഉത്തരാഖണ്ഡിൽ നാളെ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിച്ചേക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article