ലെനയുടെ അഭിമാനം ഇനി എല്ലാ മലയാളികളുടെയും..

Written by Taniniram Desk

Published on:

മലയാളികളുടെ പ്രിയ നടി ലെനയുടെ(Lena) വിവാഹം കഴിഞ്ഞ വിവരം തനിനിറമാണ് (Taniniram) പുറത്തു വിട്ടത്.പക്ഷെ ചില സുരക്ഷാ കാരണത്താൽ അദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വന്നിരുന്നില്ല. എന്നാൽ ഇന്ന് അദ്ദേഹത്തെ ലോകം അറിയുകയാണ് . മലയാളികൾക്ക് എക്കാലവും അഭിമാനിക്കാവുന്ന വ്യക്തിയാണ് എന്നതും പറയാതെ വയ്യ. കാരണം ഇന്ത്യ ഒന്നാകെ ഉറ്റു നോക്കിയിരുന്ന ഗഗന്‍യാന്റെ (Gaganyan)ഗ്രൂപ്പ് ക്യാപ്റ്റൻ ആണ് മലയാളി ആയ പ്രശാന്ത് ബാലകൃഷ്ണൻ നായര്‍(Prasanth Balakrishnan Nair) .ഇന്ന് വി.എസ്.എസ്.സിയില്‍(VSSC) വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi) തന്റെ ഭര്‍ത്താവിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ ലെനയും തലസ്ഥാനത്ത് എത്തിയിട്ടുണ്ടായിരുന്നു.

2024 ജനുവരി 17നായിരുന്നു ഇരുവരുടെയും വിവാഹം. 48 ദിവസം കഴിഞ്ഞപ്പോഴാണ് ഇന്ന്, രാജ്യത്തിന്റെ അഭിമാനമായ പ്രശാന്ത് നായരെ പ്രധാനമന്ത്രി പരിചയപ്പെടുത്തിയത്.

എല്ലാം മനസ്സിലാക്കി വീട്ടുകാര്‍ ആലോചിച്ച്, അറേഞ്ച്ഡ് മാരേജായാണ് നടന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു നടന്നത്. ജാതകത്തില്‍ നക്ഷത്രത്തിന് ഇന്‍ഫ്‌ളുവന്‍സുണ്ട്. എല്ലാമൊരു നിയോഗമാണ്. നിയോഗം പോലെ പലതും സംഭവിക്കുന്നു. 2004 മുതല്‍ ബാംഗ്‌ളൂരിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ക്കാരുമായി അടുപ്പമുള്ള ആളല്ല. എന്നാല്‍, രാജ്യത്തോട് സ്‌നേഹമുണ്ട്. ഇന്ത്യാക്കാരിയാണെന്ന് പറയാന്‍ അഭിമാനവുമുണ്ടെന്ന് ലെന തനിനിറത്തിന്റെ (Taniniram News)യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍, തന്റെ ഭര്‍ത്താവിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാര്‍ത്ത പുറത്തു വിടരുതെന്ന റിക്വസ്റ്റും നടത്തിയാണ് ഇന്റര്‍വ്യൂ നല്‍കിയത്.

1998ല്‍ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാല്‍ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാവം എന്നിവയടക്കം ചില സിനിമകള്‍ ചെയ്തതിനു ശേഷം ലെന അഭിനയം നിര്‍ത്തി ക്ലിനിക്കല്‍ സൈക്കോളജി പഠിയ്ക്കുവാന്‍ മുംബൈയിലേയ്ക്ക് പോയി. 2007ല്‍ ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ലെന വീണ്ടും സിനിമയിലേയ്‌ക്കെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ലെന അഭിനയിച്ചു. 2011-ല്‍ ഇറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലെ ലെനയുടെ അഭിനയം നിരൂപക പ്രശംസ നേടി. വിക്രമാദിത്യന്‍, ലെഫ്റ്റ് റൈറ്റ് ലഫ്റ്റ്, കന്യക ടാക്കീസ്, എന്നു നിന്റെ മൊയ്തീന്‍. തുടങ്ങിയ ചിത്രങ്ങളില്‍ ലെന ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

2008ല്‍ മികച്ച നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ലെന സ്വന്തമാക്കി. നെന്‍മാറ സ്വദേശി വിളമ്പില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനായ പ്രശാന്ത് നായര്‍ 25 വര്‍ഷമായി വ്യോമസേനയിലുണ്ട്. നിലവില്‍ സേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് അദ്ദേഹം. സുഖോയ് ടി(Sukhoi) യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് പ്രശാന്ത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ (National Defence Academy)പഠനത്തിന് ശേഷം 1999-ല്‍ കമ്മിഷന്‍ഡ് ഓഫിസറായി വ്യോമസേനയുടെ (Air Force)ഭാഗമായി. 1999ലാണ് പാലക്കാട് അകത്തേത്തറ എന്‍എസ്എസ് കോളേജില്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രശാന്ത് വ്യോമസേനയില്‍ അംഗമാകുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 1998ല്‍ പരിശീലനത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റിന് നല്‍കിയ വാള്‍ ഓഫ് ഓണര്‍ അദ്ദേഹത്തിന് ലഭിച്ചു.

Leave a Comment