രജൗരി ഏറ്റുമുട്ടല്‍: സുരക്ഷാസേന ലഷ്‌കറെ തൊയ്ബ നേതാവിനെ വധിച്ചു

Written by Taniniram Desk

Published on:

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടല്‍. പാകിസ്താനിയും ലഷ്‌കറെ തൊയ്‌ബെ നേതാവുമായ ക്വാരിയെ സുരക്ഷാസേന വധിച്ചു. ബുധനാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് ക്യാപ്റ്റന്മാരും രണ്ട് സൈനികരും വീരമൃത്യു വരിച്ചിരുന്നു.

ഏറ്റുമുട്ടല്‍ നടന്ന കാലാകോട്ടിലെ ബാജിമാലിന് സമീപത്തുനിന്നാണ് ക്വാരിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്. പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ പരിശീലനം ലഭിച്ച ഇയാള്‍ സ്ഫോടകവസ്തുവായ ഐ.ഇ.ഡിയുടെ ഉപയോഗത്തില്‍ വിദഗ്ധനുമായിരുന്നു.

കഴിഞ്ഞ ഒരു കൊല്ലമായി രജൗരി- പൂഞ്ച് മേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. ദാംഗ്രി, കാന്ദി ആക്രമണങ്ങള്‍ക്ക് പിന്നിലും ഇയാളണെന്നാണ് സൂചന. ആക്രമണങ്ങളില്‍ സാധാരണക്കാര്‍ക്കും സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

19- മുതല്‍ കാലകോട്ട് മേഖലയില്‍ സൈന്യം തിരച്ചില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് ഭീകരവാദികളെ കാണുന്നതും പിന്നീട് ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതും. 9-പാരാ സ്‌പെഷല്‍ ഫോഴ്‌സസിലെ ക്യാപ്റ്റന്‍ ശുഭം ഗുപ്ത, 63-രാഷ്ട്രീയ റൈഫിള്‍സിലെ എം.വി. പ്രാന്‍ജല്‍, ഹവില്‍ദാര്‍ അബ്ദുള്‍ മജീദ് എന്നിവരുള്‍പ്പെടെ നാല് സൈനികരെയാണ് സൈന്യത്തിന് നഷ്ടമായത്. മറ്റ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Related News

Related News

Leave a Comment