മോദിയുടെ പ്രശംസ പിടിച്ചു പറ്റിയ ഗീത റബാരി ആരെന്നറിയാമോ?

Written by Taniniram Desk

Published on:

ന്യൂഡല്‍ഹി: ശ്രീരാമനെപ്പറ്റിയും അയോധ്യയെപ്പറ്റിയും പാടിയ ഗാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയേറ്റുവാങ്ങിയ ഗായികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഗീത റബാരി എന്ന ഗായികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഗീതയുടെ ‘ശ്രീരാം ഘര്‍ ആയേ’ എന്ന ഗാനത്തെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.

’’ അയോധ്യയിലെ ക്ഷേത്രത്തിലേക്ക് ശ്രീരാമ വിഗ്രഹം ഉടനെത്തും. അയോധ്യയിലെ പ്രതിഷ്ഠാദിനത്തിനായി രാജ്യത്തെ സഹോദരി സഹോദരന്‍മാര്‍ കാത്തിരിക്കുകയാണ്. ശ്രീരാമനെ സ്വാഗതം ചെയ്തുള്ള ഗീത റബാരിയുടെ ഈ ഗാനം വളരെ വൈകാരിക അനുഭവം പ്രദാനം ചെയ്യുന്നു,’’ എന്നാണ് മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇതോടെ ആരാണ് ഗീത റബാരിയെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിക്കുകയായിരുന്നു.
നാടന്‍ പാട്ട് മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് ഗീത . ഗുജറാത്തി ഗായികയായ ഇവര്‍ 1996 ഡിസംബര്‍ 31നാണ് ജനിച്ചത്. ഗുജറാത്തിലെ കച്ചിലായിരുന്നു ജനനം. ‘കച്ചിലെ കുയില്‍’ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ഇക്കഴിഞ്ഞ ജനുവരി 1നാണ് ഗീതയുടെ ‘ശ്രീരാം ഘര്‍ ആയേ’ ഗാനം പുറത്തിറങ്ങിയത്. 7 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനം യുട്യൂബില്‍ 6 ലക്ഷം പേരാണ് കണ്ടത്. സുനിത ജോഷിയാണ് ഗാനത്തിന് ഈണം നല്‍കിയത്.

Related News

Related News

Leave a Comment