Saturday, April 5, 2025

പന്നൂനെ കൊല്ലാൻ ഗൂഢാലോചന?

Must read

- Advertisement -

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഗുപ്തയ്‌ക്കെതിരായ നിയമനടപടികൾ അമേരിക്ക ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്‌ചി വിഷയത്തിൽ പ്രതികരിച്ചു. “ഉഭയകക്ഷി സുരക്ഷയെക്കുറിച്ച് യുഎസുമായി നടത്തിയ ചർച്ചയിൽ ഞങ്ങൾ ഇതിനകം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സഹകരണം, സംഘടിത കുറ്റവാളികൾ, തീവ്രവാദികൾ എന്നിവരും മറ്റുള്ളവരും തമ്മിലുള്ള അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട വിവരങ്ങളും യു എസുമായി പങ്കിട്ടു.”- ഉയർന്നിരിക്കുന്ന ആരോപണങ്ങളെയും വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെയും ഗൗരവമായി പരിഗണിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ പ്രസ്താവന.

See also  യാത്ര വൈകുമെന്ന് അറിയിച്ചതിനെ തുടർന്ന് വിമാനത്തിൽ പൈലറ്റിനെ യാത്രക്കാരൻ ഇടിച്ചിട്ടു
Previous article
Next article
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article