യുഎസില്‍ വച്ച് ഇന്ത്യൻ നൃത്ത അധ്യാപകൻ വെടിയേറ്റു മരിച്ചു

Written by Taniniram Desk

Published on:

ന്യൂയോർക്ക് (New York) : ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമർനാഥ് ഘോഷ് (Indian classical dancer Amarnath Ghosh) യുഎസില്‍ വെടിയേറ്റു മരിച്ചു. അമേരിക്കയിലെ മിസോറിയിലെ സെന്‍റ് ലൂയിസി (Saint Louis, Missouri, USA) ൽ വച്ചാണ് ഭരതനാട്യം, കുച്ചിപ്പുഡി നർത്തകൻ അമർനാഥ് ഘോഷ് (Bharatanatyam and Kuchipudi dancer Amarnath Ghosh) കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സുഹൃത്തിന്റെ മൃതദേഹം ആവശ്യപ്പെട്ട് പ്രശസ്ത ടെലിവിഷൻ താരം ദേവോലീന ഭട്ടാജർജി (Television star Devoleena Bhattajerjee) ഇന്ത്യൻ എംബസിയുടെ സഹായം തേടി.

സഹായം ആവശ്യപ്പെട്ട് ദേവോലീന എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്; ‘മരിച്ച യുവാവിന് ബന്ധുക്കൾ ആരും ഇല്ല. മൂന്ന് വർഷം മുന്നേ ഇയാളുടെ അമ്മ മരിച്ചു’. മാർച്ച് ഒന്നിന് വൈകുന്നേരമാണ് അമർനാഥ് ഘോഷിന് അജ്ഞാതന്റെ വെടിയേറ്റത്. കാരണം ഒന്നും വ്യക്തമല്ല. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഇടപെടൽ വേണമെന്നാണ് ദേവോലീന എക്സിലൂടെ ആവശ്യപ്പെടുന്നത്.

കൊല്ലപ്പെട്ട ഘോഷ് ചെന്നൈയിൽ നിന്നുള്ള നൃത്ത അധ്യാപകനായിരുന്നു. കൊൽക്കത്തയിലാണ് ഇയാൾ ജനിച്ച് വളര്‍ന്നത്. ചെന്നൈയിലെ കലാക്ഷേത്ര കോളേജ് ഓഫ് ഫൈൻ ആർട്‌സിലെയും കുച്ചുപ്പുടി ആർട്ട് അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയാണ്. യു എസ് സെന്‍റ് ലൂയിസില്‍ മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് വിദ്യാർത്ഥിയാണ്. യുഎസിലെ സുഹൃത്തുക്കൾ മൃതദേഹം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും. എന്നാല്‍ പല സാങ്കേതിക പ്രശ്നങ്ങളും ഉണ്ടെന്നുമാണ് ദേവോലീന പറയുന്നത്.

Leave a Comment