നിതീഷ് കുമാറിനെയും മമതയും അനുനയിപ്പിക്കാന്‍ ഇന്ത്യ മുന്നണി

Written by Web Desk2

Published on:

ദില്ലി : നിതീഷ് കുമാറിനെയും (Nitish Kumar) മമതയും അനുനയിപ്പിക്കാന്‍ ഇന്ത്യ മുന്നണിയുടെ തീവ്ര ശ്രമം. നിതീഷ് കുമാര്‍ എന്‍ഡിഎ (NDA) മുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയിലാണ് ഇന്ത്യ മുന്നണി ശ്രമം തുടങ്ങിയത്. അതിനായി ലാലു പ്രസാദ് യാദവിനെയാണ് (Lalu Prasad Yadav) ഇന്ത്യ മുന്നണി രംഗത്ത് ഇറക്കിയിരിക്കുന്നത്.

അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും (Mamata Banerjee) അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് (Congress) ശ്രമം തുടങ്ങി. സഖ്യത്തിലേക്കില്ലെന്ന നേരത്തെ മമത പ്രഖ്യാപിച്ചിരുന്നു. മമതയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ (Mallikarjun Kharge) സംസാരിച്ചിരുന്നു.

എന്തായാലും നിതീഷ് കുമാറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിര്‍ണ്ണായകമായിരിക്കും കാര്യങ്ങള്‍. ജെഡിയുവും (JDU) നിതീഷ്‌കുമാറും ബിജെപി (BJP) യുമായി ചര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചക്കകം തീരുമാനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

See also  ഇത്തവണ രാഹുലിനെതിരെ ശക്തമായ മത്സരം നടത്തും: കെ സുരേന്ദ്രൻ

Leave a Comment