75-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ ഇന്ത്യ; മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

Written by Web Desk2

Updated on:

ദില്ലി : രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം (75th Republic Day) ആഘോഷിക്കുന്നു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇത്തവണ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ്. (Emmanuel Macron)

രാഷ്ട്രപതി ദ്രൗപദി മുര്‍മു (Droupadi Murmu) കര്‍ത്തവ്യപഥില്‍ ദേശീയ പതാക ഉയര്‍ത്തും. കൂടാതെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡും നടക്കും. വിവിധ സംസ്ഥാനങ്ങളുടെ ടാബ്‌ളോകളും മാര്‍ച്ച് പാസ്റ്റും തുടര്‍ന്ന് നടക്കും.

സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammed Khan) സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും. ജില്ലകളില്‍ മന്ത്രിമാരും റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കും.

Related News

Related News

Leave a Comment