Wednesday, October 29, 2025

തമിഴ്നാട്ടിൽ ഉയരുന്നു നരേന്ദ്ര മോദിയുടെ അമ്മയുടെ വിഗ്രഹം…

Must read

ആചാരപരമായ നിരവധി കാര്യങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ള ക്ഷേത്രമാണ് തമിഴ്നാട്ടിലെ ഓം വിജയ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം. എന്നാൽ ഇത്തവണ ക്ഷേത്രം വാ‍ർത്തകളിൽ ഇടം നേടിയത് പ്രശസ്ത സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ പരേതയായ അമ്മയുടെയും വി​ഗ്രഹങ്ങൾ ഇവിടെ പ്രതിഷ്ഠിച്ചതു കൊണ്ടാണ്.

പുതുച്ചേരിയിലെ ബിജെപി നേതാവായ വിക്കിയാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ വി​ഗ്രഹം സ്വന്തം ചെലവിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. രാജ്യത്തെ നയിക്കുന്ന നേതാവിനോടും കുടുംബാംഗങ്ങളോടും ജനങ്ങൾക്കുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചനയാണ് ഈ വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് പിന്നിലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ജനപ്രിയ സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെ വി​ഗ്രഹവും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ 2022 ഡിസംബർ 30ന് അഹമ്മദാബാദിലെ ആശുപത്രിയിൽ വച്ച് 99-ാം വയസ്സിലാണ് അന്തരിച്ചത്. 2023 സെപ്റ്റംബർ 8നാണ് ജി മാരിമുത്തു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article