രാജ്യത്ത് ഹൈവേ നിർമ്മാണം ഇഴയുന്നു

Written by Taniniram1

Published on:

ന്യൂഡൽഹി: രാജ്യത്ത് ഹൈവേ നിർമ്മാണത്തിന്റെ വേഗത കുറയുന്നതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒമ്പത് മാസം പിന്നിട്ടപ്പോൾ ഹൈവേ നിർമ്മാണം 45% ലക്ഷ്യം മാത്രമാണ് കണ്ടത്. ഈ വർഷം 13,813 കിലോമീറ്റർ ഹൈവേ നിർമ്മിക്കുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്.

എന്നാൽ ഇതുവരെ പൂർത്തിയായത് 6,216 കിലോമീറ്റർ ഹൈവേ മാത്രമാണ്. ഇനി ബാക്കിയുള്ള മൂന്ന് മാസത്തിനിടയിൽ (ജനുവരിയിലെ കണക്കുകൾ വന്നിട്ടില്ല) 55% ജോലികളും 2.16 ട്രില്യൺ രൂപയുടെ മൂലധനച്ചെലവ് ഹൈവേ അടിസ്ഥാന സൗകര്യത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ബജറ്റിലാണ്. പക്ഷെ ഇതിന്റെ ഫലം റോഡിൽ കാണുമോയെന്ന് സംശയമാണ്. കഴിഞ്ഞവർഷവും ഹൈവേ നിർമ്മാണ വേഗത വളരെ കുറവായിരുന്നു. 12,500 കിലോമീറ്റർ ലക്ഷ്യം വെച്ചെങ്കിലും 10,000 കിലോമീറ്റർ മാത്രമാണ് പൂർത്തീകരിച്ചത്. ഇപ്പോഴത്തെ നിർമ്മാണവേഗത കണക്കാക്കിയാൽ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ഈ വേഗതയും കാണാൻ കഴിയണമെന്നില്ല. ഹൈവേ നിർമ്മാണവേഗത പരമാവധിയിലെത്തുന്ന മാസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത് എന്നതാണ്. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ കഴിഞ്ഞവർഷം എത്തിച്ചേർന്ന ലക്ഷ്യത്തിനൊപ്പമെങ്കിലു എത്താനാകും.

Related News

Related News

Leave a Comment