29 യാത്രക്കാരുമായി എട്ട് വർഷങ്ങൾക്ക് മുമ്പ് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Written by Taniniram1

Published on:

മുംബൈ: 29 പേരുമായി 2016ൽ ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെന്നൈ തീരത്തിന് സമീപത്ത് നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തത്. ഇതോടെ എട്ട് വർഷം നീണ്ട ദുരൂഹതക്ക് വിരാമമായി.

കാണാതായ വിമാനം കണ്ടെത്തുന്നതിനായി ആഴക്കടൽ പര്യവേക്ഷണത്തിനായി വിക്ഷേപിച്ച ഓട്ടോണമസ് യൂട്ടിലിറ്റി വെഹിക്കിൾ ആണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി വികസിപ്പിച്ച ഈ എ യു വി 3,400 മീറ്റർ ആഴത്തിലാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെ കടൽത്തീരത്ത് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ പേലോഡുകൾ തിരിച്ചറിഞ്ഞു.

എ യു വി പകർത്തിയ ഫോട്ടോഗ്രാഫുകൾ വിശകലനം ചെയ്തതിൽ നിന്ന് അവ എ എൻ 32 വിമാനവുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി. മറ്റ് വിമാനങ്ങളൊന്നും ആ സ്ഥലത്തോ ആ പ്രദേശത്തോ തകർന്നുവീണിട്ടില്ല. അതേസമയം, അപകടത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

കെ-2743 എന്ന ഫ്ലൈറ്റ് നമ്പർ ഉള്ള An-32 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, 2016 ജൂലൈ 22 ന് രാവിലെ 8:30 ന് ചെന്നൈയിലെ തംബരൻ എയർ ബേസിൽ നിന്നാണ് പുറപ്പെട്ടത്. 11 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ ഇറങ്ങേണ്ടതായിരുന്നു വമിാനം. വിമാനം പറന്നുയർന്ന് പതിനാറ് മിനിറ്റുകൾക്ക് ശേഷം എല്ലാം സാധാരണ നിലയിലാണെന്ന് പൈലറ്റ് അറിയിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം 23000 അടിയിൽ പറക്കുകയായിരുന്ന വിമാനം താഴേക്ക് പതിക്കുകയും രാവിലെ 9:12 ഓടെ റഡാറിൽ നിന്ന് പുറത്താവുകയുമായിരുന്നു.

Related News

Related News

Leave a Comment