- Advertisement -
കോഴിക്കോട് : കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയില്‍ റീ ടെൻഡർ നടത്തണമെന്നാവശ്യപ്പെട്ട് നാളെ കരിപ്പൂർ വിമാനത്താവളത്തില്‍ പ്രതിഷേധ മാർച്ച്. കേരള മുസ്‌ലിം ജമാഅത്ത് സംഘടനയാണ് മാർച്ച് നടത്തുന്നത്. വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തത് സ്വകാര്യ ലോബിയെ സഹായിക്കാനാണെന്നും, റീ ടെൻഡർ ചെയ്ത് കൂടുതല്‍ വിമാന കമ്പനികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് നേരത്തെ നിരക്ക് സംബന്ധിച്ച് അറിവ് ഇല്ലായിരുന്നു എന്നും വിഷയത്തില്‍ കേന്ദ്രം ഇടപെടല്‍ നടത്തണമെന്നും മുസ്ലിം ജമാഅത്ത് കൂട്ടിച്ചേർത്തു.