- Advertisement -
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം സംബന്ധമായ അസുഖങ്ങളും, ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടർന്നാണ് ദേവഗൗഡയെ എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 3 ദിവസമായി അദ്ദേഹത്തിന് പനിയും ചുമയും ഉണ്ടായിരുന്നുവെന്ന് കുടുംബം അറിയിച്ചു. ആറ് തവണ ലോക്സഭാംഗം, ഏഴ് തവണ നിയമസഭാംഗം കർണാടക മുൻ മുഖ്യമന്ത്രി എന്ന നിലകളിലും ശ്രദ്ധേയമായ വ്യക്തിത്വമാണ് എച്ച്.ഡി.ദേവഗൗഡയുടേത്. എച്ച് ഡി ദേവഗൗഡ പ്രായാധിക്യത്താൽ വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ്.