മുന്‍ വ്യോമസേനാ മേധാവി ബിജെപിയില്‍ ചേര്‍ന്നു

Written by Web Desk2

Published on:

ലോക്‌സഭാ തെരഞ്ഞെടുപ്പ് (Loksaba Election 2024) ചൂടിലാണ് രാജ്യം. അതുകൊണ്ട് തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് പലരും ഈ സമയങ്ങളില്‍ കടന്നു വരാറുണ്ട്. അത്തൊരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മുന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍ (BJP) ചേര്‍ന്നു എന്നതാണ്. അദ്ദേഹം ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് ദാവഡെ എന്നിവരാണ് ഭദൗരിയയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭദൗരിയയെ മത്സരപ്പിക്കാനും നീക്കം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2019 മുതല്‍ 2021 വരെ ഇന്ത്യയുടെ വ്യോമസേനാ മേധാവിയായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് വ്യോമസേനയില്‍ നിന്നും വിരമിക്കുകയായിരുന്നു.

See also  ബീഫ് കഴിക്കുന്നയാൾ ക്ഷേത്രത്തിൽ പ്രവേശിച്ചത്….

Leave a Comment