സുപ്രീം കോടതിയുടെ ദീർഘ അവധിക്കു പകരം ‘ഫ്ലെക്സി ടൈം’വരുന്നു

Written by Taniniram1

Published on:

സുപ്രീം കോടതിയുടെ (Supreme Court) ദീർഘ അവധി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കു തുടക്കമിടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സുപ്രീം കോടതിയുടെ 75–ാം വാർഷികാഘോഷ വേളയിലാണ് ചീഫ് ജസ്റ്റിസിന്റെ നിർണായക പ്രഖ്യാപനം. വാർഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ഒരേസമയം അവധിയും ഡ്യൂട്ടിയും എന്നതിനു പകരം പല സമയത്തായി ഇവയെടുക്കാൻ കഴിയുന്ന ‘ഫ്ലെക്സി ടൈം’ രീതി ജഡ്ജിമാർക്കും അഭിഭാഷകർക്കും സാധ്യമാണോയെന്നു ബാർ കൗൺസിലുമായി ചേർന്നു പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതുവഴി കോടതി പൂർണമായി അടച്ചിടുന്ന സാഹചര്യം ഒഴിവാകും. വേനലവധിയുടെയും മറ്റും പേരിൽ സുപ്രീം കോടതി മാസങ്ങളോളം അടച്ചിടുന്ന രീതി അവസാനിപ്പിക്കണമെന്നു നിയമ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി കാര്യ സ്ഥിരം സമിതി കഴിഞ്ഞ ഓഗസ്റ്റിൽ വീണ്ടും ശുപാർശ ചെയ്തിരുന്നു. ഇതിനു പകരം, ഓരോ ജഡ്ജിയും ഇഷ്ടമുള്ള സമയത്ത് ദീർഘദിവസത്തേക്ക് അവധി എടുക്കുന്നതു പരിഗണിക്കണമെന്നായിരുന്നു ശുപാർശ.

See also  അയോധ്യ രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി

Leave a Comment