യു പിയില്‍ ഉറങ്ങാന്‍ കിടന്ന ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ മരിച്ച നിലയില്‍

Written by Taniniram1

Published on:

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ കുടുംബത്തിലെ തന്നെ രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച കര്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചതാകാം ദുരന്തകാരണമെന്നാണ് പ്രാഥമിക നിഗമനം.

അംരോഹ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഏഴംഗ കുടുംബത്തെ പിറ്റേന്ന് രാവിലെ പുറത്ത് കാണാതെ വന്നതോടെ, സംശയം തോന്നി അയല്‍വാസികള്‍ നോക്കിയപ്പോഴാണ് അഞ്ചുകുട്ടികള്‍ മരിച്ചുകിടക്കുന്നത് കണ്ടത്. വാതില്‍ തകര്‍ത്താണ് അയല്‍വാസികള്‍ അകത്തുപ്രവേശിച്ചത്. റഹീസുദ്ദീന്റെ മൂന്ന് കുട്ടികളും ബന്ധുവിന്റെ രണ്ടു കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയുടെയും സഹോദരന്റെയും നിലയാണ് ഗുരുതരമായി തുടരുന്നത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കല്‍ക്കരി കത്തിച്ചപ്പോള്‍ പുറത്തുവന്ന കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡൈ ഓക്സൈഡും ശ്വസിച്ചതാകാം ശ്വാസതടസ്സത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. മുറി അടഞ്ഞുകിടന്നതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡൈ ഓക്സൈഡും അന്തരീക്ഷത്തില്‍ നിറയുകയും ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരികയും ചെയ്തതാണ് അപകടത്തിന് വഴിവെച്ചതെന്നും കരുതുന്നു.

Related News

Related News

Leave a Comment