കർഷക സംഘടനകൾ നാളെ ഭാരത് ബന്ദ് നടത്തും

Written by Taniniram1

Published on:

തിരുവനന്തപുരം : നാളെ രാജ്യവ്യാപകമായി ഗ്രാമീൺ ഭാരത് ബന്ദിന് ആഹ്വാനംചെയ്‌ത് കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം ചെയ്ത്‌തിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാണ്ബന്ദ്. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ റോഡ് ഉപരോധത്തിനും കർഷകസംഘടനകൾ ആഹ്വാനംചെയ്‌തിട്ടുണ്ട്. ആംബുലൻസുകൾ, പത്രവിതരണം, വിവാഹം, മെഡിക്കൽ ഷോപ്പുകൾ, പരീക്ഷകൾ എന്നിവയെ ബന്ദിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഡൽഹിയിൽ തുടരുന്ന കർഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കഴിഞ്ഞ ഡിസംബറിലാണ് ബന്ദിന് ആഹ്വനംചെയ്തത്.
കാർഷിക, തൊഴിലുറപ്പ് ജോലികൾ സ്തംഭിപ്പിക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അടിയന്തര ആവശ്യത്തിനുള്ള സർവീസുകളെ മാത്രമാണ് ഒഴിവാക്കിയത്. താങ്ങുവില ഉറപ്പാക്കണമെന്ന്ആവശ്യപ്പെട്ടാണ് കർഷകർ ഡൽഹി ചലോ മാർച്ച് സംഘടിപ്പിച്ചത്. കർഷക പെൻഷൻ, ഒ.പി.എസ്, കാർഷിക നിയമഭേദഗതി എന്നിവ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷക സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

Related News

Related News

Leave a Comment