Friday, April 4, 2025

കർഷകൻ ഭാര്യയേയും രണ്ട് പെൺമക്കളേയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി…

Must read

- Advertisement -

മഹാരാഷ്ട്ര (Maharashtra) : മഹാരാഷ്ട്രയിലെ പിംപൽഗാവ് ലാൻഡ്ഗ ഗ്രാമ (Pimpalgaon Landga village in Maharashtra) ത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീടിന് തീയിട്ട് കർഷകൻ. ഭാര്യയെയും പ്രായപൂർത്തിയാകാത്ത 2 പെൺമക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് തീകൊളുത്തിയത്. മൂവരും വെന്തുമരിച്ചു. 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് ഭാര്യയിൽ സംശയമുണ്ടെന്നും പതിവായി അക്രമിക്കാറുണ്ടെന്നും ഗ്രാമവാസികൾ.

സുനിൽ ലാൻഡെയാണ് ഭാര്യ ലളിത (35), മക്കളായ സാക്ഷി (14), ഖുഷി (1) എന്നിവരെ ചുട്ടുകൊന്നത്. രാവിലെ 10.30 ഓടെ ഭാര്യയെയും പെൺമക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷം സുനിൽ ജനലിലൂടെ പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.

അകത്ത് കുടുങ്ങിയ സ്ത്രീയുടെയും കുട്ടികളുടെയും നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. സുനിൽ രക്ഷപ്പെടാൻ ശ്രമിക്കാതെ പൊലീസ് എത്തുന്നതുവരെ സ്ഥലത്ത് തന്നെ നിന്നു. സുനിലിന് മൂന്ന് കുട്ടികളുണ്ട് – രണ്ട് പെൺമക്കളും ഒരു മകനും. മകൻ 100 മീറ്റർ അകലെ ജ്യേഷ്ഠനും അമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നത്.

See also  മുൻ മോഡലിന്റെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article