- Advertisement -
പീച്ചി: ഡൽഹി ചലോ(Delhi Chalo) കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘം പീച്ചി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നു. വിലങ്ങന്നൂരിൽ നടന്ന പൊതുയോഗം കർഷക സംഘം ഏരിയ വൈസ് പ്രസിഡന്റ് ഇ.എം വർഗീസ് ഉദ്ഘാടനം ചെയ്തു. എ.ജി സുബിൻകുമാർ, ഒ.കെ മോഹനൻ, ബിജുമോൻ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
കർഷക ജനതയോട് കേന്ദ്രസർക്കാർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അവഗണനക്കെതിരെയും കർഷക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ മാർച്ച് നടത്തുന്നത്.