Monday, May 19, 2025

ഇനി ചായ ചോദിക്കില്ല…

Must read

- Advertisement -

ഉത്തരേന്ത്യയിൽ തണുപ്പ് കൂടുന്ന കാലവസ്ഥയാണിപ്പോൾ..എല്ലാവർക്കും ചായയോട് പ്രത്യേകം ഇഷ്ടം കൂടുന്ന സമയം. ആ ഇഷ്ടം മൂലം പണികിട്ടിയത് പാവം ഒരു യുവാവിനാണ്. ഒരു ചായ ചോദിച്ചതിന് ഭർത്താവിന്റെകണ്ണാണ് യുവതി കത്രികയ്‌ക്ക് കുത്തിപ്പെട്ടിച്ചത്. ഭാ​ഗ്പത്തിൽ ബുധനാഴ്ചയായിരുന്നു ദാരുണ സംഭവം. അങ്കിത് എന്ന യുവാവിനാണ് പരിക്കേറ്റത്. യുവാവിന്റെ ബന്ധുക്കൾ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് ഇയാളെ മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമായി. ആദ്യനാളുകളിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും അടുത്തിടെയായി ഇവർ തമ്മിൽ ചില വഴക്കുകളുണ്ടായിരുന്നു. കത്രികയ്‌ക്ക് കണ്ണിൽ കുത്തിയതിന് പിന്നാലെ യുവാവ് രക്തം വാർന്ന് നിലത്തുവീണു. നിലവിളി കേട്ട് ഓടിയെത്തിയ യുവാവിന്റെ ചേട്ടത്തിയമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്.

ഇതിന് പിന്നാലെ യുവതി ഒളിവിൽ പോയി. തുടർന്ന് ​ഗാർഹിക പീഡനത്തിന് യുവാവിനെതിരെ കേസും നൽകി. അങ്കിതിന്റെ സഹോദരനും കുടുംബത്തിനുമെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. എന്തായാലും അങ്കിതിന്റെ ഭാര്യക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  സ്വര്‍ണവിലയിൽ ഇന്നും കുതിപ്പ് : ആശങ്കയില്‍ ഉപഭോക്താക്കള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article