ഈറോഡ് എംപി ഗണേശമൂര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചു

Written by Web Desk2

Published on:

തമിഴ് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടൊരു ആത്മഹത്യാ ശ്രമം. ഈറോട് എംപിയായിരുന്നു എ ഗണേശമൂര്‍ത്തിയാണ് (A Ganeshamurthi) ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഗണേശമൂര്‍ത്തി കോയമ്പത്തൂര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അറിയിച്ച ആശുപത്രി ഡോക്ടര്‍മാര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അറിയിച്ചു.

കഴിഞ്ഞ തവണ ഡിഎംകെ (DMK) ചിഹ്നത്തില്‍ മത്സരിച്ച അദ്ദേഹം എംഡിഎംകെ പാര്‍ട്ടി നേതാവാണ്. എന്നാല്‍ ഇത്തവണ ഗണേശമൂര്‍ത്തിക്ക് സീറ്റ് നിഷേധിച്ച ഡിഎംകെ ഈറോഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. എന്നാല്‍ ഒരാഴ്ചയായി ഗണേശമൂര്‍ത്തി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായും വാര്‍ത്തകള്‍ വരുന്നു.

See also  `എന്തിനാണ് സൈന്യത്തെ അങ്ങോട്ട് അയച്ചത്? ഒരു മനുഷ്യന് ഇത്രയും വിലയേയുള്ളോ?'; തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുന്റെ അമ്മ

Leave a Comment