- Advertisement -
ദില്ലി : ക്ഷേത്രങ്ങളിൽ ഇപ്പോഴും പട്ടികജാതിക്കാർക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും താൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവരത് സഹിക്കുമായിരുന്നോയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തുടനീളം പട്ടികജാതി വിഭാഗക്കാർ ഇപ്പോഴും വിവേചനം നേരിടുകയാണെന്നും താഴ്ന്ന ജാതിക്കാരായതിനാൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ബിജെപി സർക്കാർ അപമാനിച്ചുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും മുർമുവിനെ ക്ഷണിച്ചില്ലെന്നും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടാൻ കോവിന്ദിനെ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം.