ഇലോൺ മസ്കിന്റെ മോദിയുമായുള്ള കൂടിക്കാഴ്ച വൈകും; ഉടനെ ഇന്ത്യയിലേക്കില്ല

Written by Taniniram CLT

Published on:

ടെസ്‌ല (Tesla) സിഇഒ ഇലോൺ മസ്ക് (Elon Musk) മോദി (Modi) യുമായി തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. ഈ മാസം 21,22 തീയതികളില്‍ ഇന്ത്യയിലെത്താനായിരുന്നു മസ്ക് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സന്ദർശനം മാറ്റിവെച്ചതോടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയും റദ്ദായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനും ടെസ്‌ലയുടെ വൈദ്യുത കാര്‍ നിക്ഷേപത്തിന്റെ പ്രഖ്യാപനം നടത്താനുമായിരുന്നു മസ്കിൻ്റെ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മസ്ക് സ്ഥിരീകരിച്ചിരുന്നു.

സന്ദർശനം മാറ്റിവെച്ചതിൻ്റെ കാരണം മസ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പുതിയ തീയതിയെ കുറിച്ചും വ്യക്തതയില്ല. കേന്ദ്രസര്‍ക്കാരും ഇതുസംബന്ധിച്ച് പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.

See also  'ഒരു നാരങ്ങയുണ്ടോ' എന്ന് ചോദിച്ച കേസിലെ ശിക്ഷ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

Leave a Comment