- Advertisement -
മോദിയുടെ വിവാദപ്രസംഗത്തിൽ പ്രതികരിക്കാതെ തിരഞ്ഞെടുപ്പ്കമ്മിഷൻ. നിലവിൽ പ്രതികരിക്കാനില്ലെന്ന്
തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ സമ്പത്തിനുമേൽ കൂടുതൽ അധികാരം മുസ്ലീങ്ങൾക്കാണെന്ന്
കോൺഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ട് എന്നാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മോദി പറഞ്ഞത്. രാജ്യത്തെ ജനങ്ങളുടെ സ്വത്ത് അനധികൃത കുടിയേറ്റക്കാർക്ക് നൽകണോ എന്ന് മോദി ചോദിച്ചു. സ്ത്രീകളുടെ മംഗല്യസൂത്രം പോലും പിടിച്ചെടുത്ത് അനധികൃത കുടിയേറ്റക്കാർക്ക് വിതരണം ചെയ്യുമെന്നാണ്കോൺഗ്രസ് പ്രകടനപത്രിക പറയുന്നതെന്നും മോദി അവകാശപ്പെട്ടു.
വിദ്വേഷ പരാമർശത്തിനെതിരെ കോൺഗ്രസും മറ്റ് ഇന്ത്യ സഖ്യനേതാക്കളും രംഗത്തെത്തി.