- Advertisement -
തമിഴ്നാട് രാഷ്ട്രീയം ഒന്നാകെ ഉറ്റുനോക്കുന്ന ഡിഎംകെ (DMK)യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത് നടക്കും. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് (M.K.Stalin)സമ്മേളനം ഉദ്ഘാടനം ചെയുന്നത്. എന്നിരുന്നാലും ഏവരുടെയും ശ്രദ്ധാകേന്ദ്രം സ്റ്റാലിന്റെ മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ (Udayanidhi Stalin) ആണ്. കായിക മന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കണമെന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് പ്രമേയങ്ങൾ പരിഗണിക്കുന്നത്. വൈകിട്ട് ആറിന് ശേഷമായിരിക്കും സമാപന സമ്മേളനം. ഇന്നലെ സമ്മേളനത്തിന് മുന്നോടിയായി നടന്ന ഡ്രോൺ ഷോയിൽ ഉദയനിധിയുടെ മകൻ ഇന്‍പനിധിക്ക് വേദിയിൽ ഇരിപ്പിടം നൽകിയതും ഏറെ ചർച്ച ആയിട്ടുണ്ട്.