കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ഡിഎംകെയും

Written by Taniniram1

Published on:

ചെന്നൈ : ബജറ്റിലെ അവഗണനക്കെതിരെ പാർലമെന്റിൽ ഡിഎംകെ എംപിമാർ പ്രതിഷേധിക്കുമെന്ന് ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ്‌ ടി ആർ ബാലു പ്രസ്‌താവനയിൽ പറഞ്ഞു. എട്ടിന്‌ കറുപ്പണിഞ്ഞായിരിക്കും പ്രതിഷേധിക്കുക. 2024-25ലെ ഇടക്കാല ബജറ്റിൽ തമിഴ്‌നാടിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാത്തതിലാണ്‌ പ്രതിഷേധം. ഡിഎംകെയ്‌ക്ക്‌ പുറമേ തമിഴ്‌നാട്ടിലെ സഖ്യകക്ഷികളും സമരത്തിൽ അണിചേരും. പാർലമെൻ്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ്‌ പ്രതിഷേധം നടത്തുക. ഡിസംബറിലെ മഴ സാരമായി ബാധിച്ച എട്ട് ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 37,000 കോടി രൂപ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം കേന്ദ്രസർക്കാർ ശ്രദ്ധിച്ചില്ലെന്ന് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. ബജറ്റിലും മറ്റ് കാര്യങ്ങളിലും സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചു. കേരളത്തിന്‌ പിന്നാലെ കർണാടകയും കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ സമരം പ്രഖ്യാപിച്ചിരുന്നു.

Related News

Related News

Leave a Comment