താൻ പത്ത് വർഷമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം തപ്‌സി പന്നു (Taapsee Pannu). ഡെന്മാർക്കിൽ നിന്നുള്ള ബാഡ്മിന്റൺ താരം മിത്തിയാസ് ബോയാണ് തപ്‌സിയുടെ പങ്കാളി. ആദ്യ ബോളിവുഡ് ചിത്രം ചെയ്യുമ്പോഴാണ് ബോയെ പരിചയപ്പെടുന്നതെന്നും മറ്റൊരാൾക്ക് വേണ്ടിയും ബോയെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും തപ്‌സി തുറന്നു പറഞ്ഞിരിക്കുകയാണ് .
തപ്‌സിയുടെ വാക്കുകൾ ഇങ്ങനെ:-
“മത്തിയാസ് ബോയുമായി കഴിഞ്ഞ പത്തുവർഷമായി ഞാൻ പ്രണയത്തിലാണ്. 13 വർഷം മുൻപ് അഭിനയം തുടങ്ങിയതാണ്. ആദ്യ ബോളിവുഡ് ചിത്രം ചെയ്യുമ്പോഴാണ് ബോയെ പരിചയപ്പെട്ടത്. അന്നു മുതൽ ഇന്നുവരെ താൻ അതേ വ്യക്തി തന്നെയാണ്. മറ്റൊരാൾക്കും വേണ്ടി ബോയെ ഉപേക്ഷിക്കാൻ ഒരുക്കമല്ല, അത്തരമൊരു ചിന്ത തോന്നിയിട്ടില്ല. കാമുകനിൽ/ കാമുകിയിൽ നിന്നും ലഭിക്കുന്ന സുരക്ഷിത ബോധം ഏതൊരു പ്രണയബന്ധത്തിലും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഒരു പുരുഷനെയാണ്, ആൺകുട്ടിയെയല്ല പ്രണയബന്ധത്തിൽ സ്ത്രീകൾ ആഗ്രഹിക്കുന്നത്.” തപ്‌സി പറഞ്ഞു.