ട്രെയിൻ വരുന്നത് കണ്ടില്ല; ഫോണിൽ സംസാരിച്ച് നടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു

Written by Web Desk1

Published on:

ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്. സമീപത്തെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയാണ് അപകടം.

അന്ത്യോദയ എക്സ്പ്രസ് പാഞ്ഞടുക്കുന്നത് യുവതി കണ്ടില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ധരണി സംഭവസ്ഥലത്തു തന്നെ മരിച്ചു. താംബരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

See also 

Leave a Comment