Thursday, April 3, 2025

എൻ ടി ആറിന്റെ ഏറ്റവും പുതിയ ചിത്രം ‘ദേവര’ യുടെ റിലീസ് ഡേറ്റ് പുറത്ത്

Must read

- Advertisement -

കൊരട്ടല ശിവയുടെ (Korattala Siva) എൻടിആർ (NTR )ചിത്രം ദേവരയുടെ (Devara) റിലീസ് ഡേറ്റ് പുറത്തു വിട്ട് അണിയറ പ്രവർത്തകർ . മാസ് ലുക്കിലുള്ള എന്‍ ടി ആറിന്റെ (NTR) പോസ്റ്ററിലൂടെയാണ് റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുക. ഒന്നാം ഭാഗം 2024 ഒക്ടോബര്‍ 10-ന് റിലീസാവും. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്‍ടിആര്‍ ആര്‍ട്ട്‌സും(NTR Arts) യുവസുധ ആര്‍ട്ട്‌സും (Yuvasudha Arts)ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ വിഎഫ്എക്സ്(VFX) ഭാഗങ്ങളും മികച്ചു നില്‍ക്കുന്നുണ്ട് എന്നാണു സൂചന. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരമായ ജാൻവി കപൂറാണ്(Janvi Kapoor) നായിക. മറ്റൊരു ബോളിവുഡ് താരമായ സെയ്ഫ് അലി ഖാനും(Saif Ali Khan) ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

See also  ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ 40,000 കോടിയുടെ അഴിമതി ആരോപണവുമായി ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article