ദില്ലി : ജമ്മുകശ്മീരില്‍ മൂന്ന് യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. സുരന്‍കോട്ടിലാണ് മൂന്ന് നാട്ടുകാര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ സൈന്യം കസ്റ്റഡിയിലെടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരോട് ചേര്‍ന്ന് പ്രതിഷേധം തുടരുകയാണ്.
സംഭവത്തെ അപലപിച്ച് സിപിഎം പിബി രംഗത്തെത്തി. കൃത്യമായ അന്വേഷണം നടത്തണമെന്നും സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ എല്ലാം മൂടിവെക്കുകയാണെന്ന് പിഡിപിയും വിമര്‍ശിച്ചു.. എന്തായാലും അന്വേഷണവുമായി സഹരിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.