- Advertisement -
ദില്ലി : കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽ നിന്ന് ഭയപ്പെട്ട് ഓടിയതുപോലെ രാഹുൽ വയനാട്ടിൽ നിന്നും ഓടിയൊളിക്കും. താൻ പോലും ഉപയോഗിക്കാത്ത ഭാഷയിലാണ് പിണറായി വിജയൻ രാഹുലിനെ വിമർശിക്കുന്നത്. പരസ്പരം പോരടിക്കുന്ന ഇന്ത്യാ മുന്നണി നേതാക്കളെ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ലെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിനെ ഭയപ്പെട്ടവർ രാജ്യസഭയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് സോണിയ ഗാന്ധിയെയും മോദി പരിഹസിച്ചു.